ചലച്ചിത്രം

സൗബിന്റെ 'പറവ' നാളെ തിയേറ്ററുകളിലെത്തും

സമകാലിക മലയാളം ഡെസ്ക്

സംവിധായകനായി സിനിമയിലെത്തി നടനായി തിളങ്ങിയ സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത 'പറവ' നാളെ തിയേറ്ററുകളില്‍ എത്തും. പറവയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അതിഥിയായി എത്തുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗം, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍, സൈനുദ്ദീന്റെ മകന്‍ ദിനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇവരെ കൂടാതെ സിദ്ദീഖ്, ആഷിക് അബു, ജേക്കബ് ഗ്രിഗേറി, സൃന്ദ ആഷാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രാവിനെ പറപ്പിക്കുന്ന മത്സരവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ. കുട്ടികളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പ്രത്യേകം ട്രെയിന്‍ ചെയ്ത പ്രാവുകളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. കുട്ടികളേയും പ്രാവുകളേയും ട്രെയിന്‍ ചെയ്യാന്‍ ഒരു വര്‍ഷത്തോളമെടുത്തു. 95 ദിവസത്തോളം ഷൂട്ടിങ് നീണ്ടു നിന്നു. കൊച്ചിയും മട്ടാഞ്ചേരിയുമാണ് ഷൂട്ടിങ് ലൊക്കേഷനുകള്‍.

ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നില നിര്‍വഹിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്