ചലച്ചിത്രം

ഇനിയിപ്പൊ ഞാനായിട്ട് ജിമിക്കി കമ്മലിന് ചുവടുവെച്ചില്ലാന്ന് വേണ്ട: മോഹന്‍ലാലിന്റെയും കൂട്ടരുടെയും നൃത്തരംഗം

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഈ ഗാനത്തിന് ചുവടുവെയ്ക്കാത്തവരായും ചുരുക്കം പേരെയുണ്ടാകൂ. ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ബിബിസി ന്യൂസില്‍ വരെ ഗാനമെത്തി.

എന്നാല്‍ ജിമിക്കി കമ്മലിന് പലരും ചുവടുവെച്ചെങ്കിലും മലയാളത്തിന്റെ പ്രിയം താരം മോഹന്‍ലാല്‍ മാത്രം അതിന് എത്തിയിരുന്നില്ല. ഈ ഗാനത്തിന് സിനിമയില്‍ ചുവടുവെച്ചത് ശരത്കുമാറും ജൂഡ് ആന്റണിയുമാണ്. സിനിമയില്‍ പാട്ടിനൊടുവില്‍ സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മാത്രമാണുള്ളത്. 

എന്നാല്‍ ഒടുവില്‍ മോഹന്‍ലാലും ജിമ്മിക്കി കമ്മലിനായി നൃത്തം ചെയ്തിരിക്കുകയാണ്. സിനിമയില്‍ ഗാനത്തിന് ചുവടുവെച്ച താരങ്ങളും മോഹന്‍ലാലിനോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ലാലും സംഘവും പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ