ചലച്ചിത്രം

'അമ്മയില്‍ പ്രശ്‌നങ്ങളില്ല, പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഓടിപ്പോകാതെ അത് തീര്‍ക്കും'; ഇന്നസെന്റ് 

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ പ്രശ്‌നങ്ങളില്ലെന്ന് സംഘടന അധ്യക്ഷന്‍ ഇന്നസെന്റ്. പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നലെ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഘടനയില്‍ പ്രശ്‌നമുള്ളതിനാല്‍ ഇനി തുടരില്ലെന്ന് പറഞ്ഞിട്ടില്ല. അമ്മയില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഓടിപ്പോകാതെ അത് തീര്‍ക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഗവണ്‍മെന്റ് മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പങ്കെടുത്തുകൊണ്ടാണ് താരം ഇത് പറഞ്ഞത്. 

എല്ലാവരും കൂടി പറഞ്ഞതുകൊണ്ടു മാത്രമാണു കഴിഞ്ഞ തവണ വീണ്ടും പദവിയേറ്റത്. 15 വര്‍ഷമായി പദവിയില്‍ ഞാനുണ്ട്. ഒരു തവണപോലും വീണ്ടും പദവി വേണമെന്നു പറഞ്ഞിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. നിര്‍ബന്ധിച്ചാലും ഇനി തുടരില്ലെന്നു പറഞ്ഞുകൊണ്ടാണു കഴിഞ്ഞ തവണ പദവി സ്വീകരിച്ചത്. പണ്ടു പറഞ്ഞത് വീണ്ടും വാര്‍ത്തയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. 'അമ്മ'യുടെ പ്രസിഡന്റ് പദം അടുത്ത ജൂണില്‍ ഒഴിയുമെന്നു 2017 ഡിസംബറില്‍ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും