ചലച്ചിത്രം

സല്‍മാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍; ചങ്കിടിപ്പോടെ ബോളിവുഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:കൃഷ്ണമൃഗവേട്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വേട്ടയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും കുറ്റവിമുക്തനായെന്നും അതിനാല്‍ ഈ കേസില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രധാനവാദം.

അതേസമയം കേസില്‍ മേല്‍ക്കോടതി സല്‍മാന്റെ ശിക്ഷ റദ്ദ് ചെയ്തില്ലെങ്കില്‍ ബോളിവുഡിന് നഷ്ടമാകുക 500 കോടിയോളം രൂപയാണ്. സല്‍മാന്‍ ഖാന്റെ അഞ്ചോളം ബിഗ്ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല നഷ്ടം മിനിസ്‌ക്രീനിലും വലുതാണ്. ടെലിവിഷനിലും സല്‍മാന്‍ കോടികള്‍ വിലയുള്ള താരമാണ്. ഏറെ വിജയം നേടിയ ബിഗ് ബോസിന് ശേഷം ടിവി സ്‌ക്രീനിലെ സല്‍മാന്റെ മറ്റൊരു ഗെയിം ഷോയും പ്രതിസന്ധിയിലാകും. പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 20 എപ്പിസോഡുകള്‍ക്ക് മാത്രം സല്‍മാന്‍ ഖാന്‍ മേടിക്കുന്ന പ്രതിഫലം 78 കോടിയാണ്.

കൃഷ്ണ മൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷയാണ് കഴിഞ്ഞ ദിവസം ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയും ചുമത്തി. 1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍