ചലച്ചിത്രം

ഹേയ്, ടെന്‍ഷനൊന്നുമില്ല; ദേശീയ പുരസ്‌കാരത്തില്‍ പ്രതികരണവുമായി ദിലീപ് പോത്തന്‍

സമകാലിക മലയാളം ഡെസ്ക്

ദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിനു ലഭിച്ച അംഗീകാരമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലൊരു സിനിമയിലേക്കു തന്നെ എത്തിച്ചതെന്ന് സംവിധായകന്‍ ദീലീഷ് പോത്തന്‍. അവാര്‍ഡുകള്‍ സന്തോഷമാണ്. അത് ഉത്തരവാദിത്വവും കൂട്ടുന്നുണ്ട്. എന്നുവച്ച് അടുത്ത സനിമയെക്കുറിച്ച് ടെന്‍ഷന്‍ അടിക്കേണ്ട കാര്യമൊന്നുമില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോടു ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് ദിലീപ് പോത്തന്‍ പറഞ്ഞു.

മലയാളത്തിലേക്കു വീണ്ടുമൊരു പുരസ്‌കാരം എത്തിയതില്‍ സന്തോഷമുണ്ട്. സിനിമ ഒരു കൂട്ടായ പ്രയത്‌നമാണ്. അതുകൊണ്ടുതന്നെ ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ള അംഗീകാരമാണിത്. 

ദേശീയ പുരസ്‌കാരത്തെയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെയും താരതമ്യപ്പെടുത്തേണ്ടതില്ല. രണ്ടു സിനിമയെത്തന്നെ താരതമ്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. ഏറ്റവും മികച്ച ചിത്രമായതുകൊണ്ടാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും പുരസ്‌കാരം കിട്ടിയതെന്നു കരുതുന്നില്ല. കുറെ നല്ല സിനിമകള്‍. അതില്‍ ഒന്നിനു പുരസ്‌കാരം കിട്ടി- ദീലീപ് പോത്തന്‍ പറഞ്ഞു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്നുണ്ടെന്ന് അറിയാമായിരുന്നു. അതിലപ്പുറം പ്രതീക്ഷ വച്ചിരുന്നില്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്