ചലച്ചിത്രം

പാര്‍വ്വതിക്ക് ലഭിക്കേണ്ട അവാര്‍ഡാണ് ശ്രീദേവിക്ക് കൊടുത്തത്: അവാര്‍ഡ് ജൂറിക്കെതിരെ വിനോദ് മങ്കര

സമകാലിക മലയാളം ഡെസ്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അട്ടിമറി നടന്നെന്ന് ജൂറി അംഗം വിനോദ് മങ്കര. മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക്ഓഫിനും നല്‍കാനുള്ള ജൂറി തീരുമാനം അവസാന നിമിഷം അട്ടിമറിച്ചെന്നാണ് വിനോദ് മങ്കര പറയുന്നത്. 

'എല്ലാവരും അവസാനം വരെ പാര്‍വതിക്കനുകൂലമായാണ് സംസാരിച്ചത്. പാര്‍വതിയെ മാത്രമല്ല ടേക്ഓഫിനെയും പിന്തുണച്ചു. അതെന്തു കൊണ്ടാണ് മാറിപ്പോയതെന്ന് നമ്മള്‍ വരും ദിവസങ്ങളില്‍ അറിയേണ്ട കാര്യമാണ്'- വിനോദ് മങ്കര പറഞ്ഞു. ശേഖര്‍ കപൂറിനെപ്പോലൊരു സംവിധായകന്‍ ഇതു ചെയ്യാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ എവിടെയും ശ്രീദേവി മികച്ച നടിക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്നില്ല. തന്റെ ആദ്യ ചിത്രത്തിന്റെ നായികയായതു കൊണ്ടാണോ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണോ തീരുമാനം മാറിയതെന്ന് അറിയില്ലെന്നുമാണ് വിനോദ് പറയുന്നത്. 'അവസാന നിമിഷത്തിലുള്ള മാറ്റങ്ങളാണിവ, മിനിസ്ട്രിയില്‍ നടന്നോ അതോ ജൂറി ചെയര്‍മാന്റെ പരിധിയില്‍ നടന്നോ എന്ന് പറയാനാവില്ല. അത് വെളിപ്പെടുകയുമില്ല. പ്രഖ്യാപനം ഉണ്ടായപ്പോഴാണ് അട്ടിമറിച്ചെന്ന് മനസ്സിലായത്'- വിനോദ് മങ്കര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം