ചലച്ചിത്രം

നഗ്നയായും ചുംബന രംഗങ്ങളിലും അഭിനയിക്കും, തന്റെ ഭര്‍ത്താവ് ഒന്നും പറയില്ലെന്ന് നടി

സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിഞ്ഞാല്‍ ഭൂരിഭാഗം നടിമാരുടേയും അഭിനയജീവിതം അവസാനിപ്പിക്കും. അഭിനയ ജീവിതം അവസാനിപ്പിച്ചില്ലെങ്കിലും ചില നിയന്ത്രണങ്ങളെങ്കിലും അവര്‍ കൊണ്ടുവരും. എന്നാല്‍ നടി സുര്‍വീന്‍ ചൗള ഇതില്‍ നിന്ന് വളരെ വ്യത്യസ്തയാണ്. സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്യാനും തയാറാണെന്നാണ് സുര്‍വീന്‍ പറയുന്നത്. തന്റെ ഭര്‍ത്താവ് ഒന്നും പറയില്ലെന്നും താരം വ്യക്തമാക്കി. 

'തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ സഹതാരത്തെ ചുംബിക്കാനും നഗ്നയായി അഭിനയിക്കാനും തയാറാണ്. ഇതിനെക്കുറിച്ച് എന്റെ ഭര്‍ത്താവ് ഒന്നും പറയില്ല. അത്തരത്തിലാണ് അദ്ദേഹവും ഞാനും തമ്മില്‍ മനസിലാക്കിയിരിക്കുന്നത്. എന്റെ ജോലിയെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്.' സുര്‍വീന്‍ പറഞ്ഞു. 

2015 ലാണ് സുര്‍വീന്‍ ചൗളയും അക്ഷയ് താക്കറും വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് 2017 വരെ ഇവര്‍ രഹസ്യമായിവെച്ചു. വിവാഹ ആല്‍ബത്തിലെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെയാണ് വിവാഹത്തെക്കുറിച്ച് ആരാധകര്‍ അറിയുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹം കഴിച്ചതിന് ശേഷം തന്റെ ജീവിതം കൂടുതല്‍ മനോഹരമായെന്നാണും താരം പറഞ്ഞു. 

പരസ്യ ചിത്രങ്ങളിലൂടെയും ഷോകളിലൂടെയുമാണ് സുര്‍വീന്‍ ചൗള കരിയര്‍ ആരംഭിക്കുന്നത്. 2011 ല്‍ ഹം തും ഷബാന എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ താരം പ്രശസ്തി നേടുന്നത് ഹേറ്റ് സ്റ്റോറി 2 ലൂടെയാണ്. തെലുങ്ക്, പഞ്ചാബി സിനിമകളിലും സുര്‍വീന്‍ അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ