ചലച്ചിത്രം

അബ്രാമിന്റെ സന്തതികളും നീരാളിയും ഒന്നിച്ച് തീയേറ്ററുകളിലേക്ക്; വിഷുവിന് നഷ്ടമായ താരപോരാട്ടം ഇക്കുറി ഈദിന് 

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒന്നിച്ച് തീയേറ്ററുകളിലേക്കെത്തുമ്പോള്‍ അത് ഒരു ആവേശം തന്നെയാണ് സൃഷ്ടിക്കാറ്. വിഷു ചിത്രങ്ങളില്‍ താര രാജാക്കന്‍മാരുടെ സിനിമകള്‍ ഒന്നിച്ചെത്താതിന്റെ നിരാശയിലായിരുന്നു പല സിനിമാപ്രേമികളും. ഇക്കുറി വിഷുവിന് നഷ്ടമായ ആ ആവേശം ആരാധകര്‍ക്ക് ഈദിന് തിരികെപിടിക്കാം. ഈദ് റിലീസിനെത്തുന്ന ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ അബ്രാമിന്റെ സന്തതികളും മോഹന്‍ലാലിന്റെ നീരാളിയും ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2016ല്‍ പുറത്തിറങ്ങിയ കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രാമിന്റെ സന്തതികള്‍. കുറ്റാന്വേഷണ കഥപറയുന്ന ചിത്രത്തില്‍ ഡെറിക് എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ദി ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് അദനിയാണ് അബ്രാമിന്റെ സന്തതികളുടെ തിരകഥ ഒരുക്കിയിരിക്കുന്നത്. സഹസംവിധായകനായി ജോലി ചെയ്തിരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്. 

2018ലെ മോഹന്‍ലാലിന്റെ ആദ്യ ബിഗ് റിലീസ് എന്നാണ് നീരാളിയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷണ്‍ പോസ്റ്ററുകളും മറ്റ് ചിത്രങ്ങളും പുറത്തിറങ്ങിയപ്പോള്‍ തന്നെ നീരാളിയുടെ പ്രമേയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഉശിരന്‍ ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. മോഹന്‍ലാലിന്റെ നായികയായി നദിയ മൊയ്ദുവാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അജോയ് വര്‍മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും നീരാളിക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്