ചലച്ചിത്രം

മോഹന്‍ ഭഗവത് സമ്മതിച്ചു, ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു; ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബാഹുബലി തിരക്കഥാകൃത്ത് 

സമകാലിക മലയാളം ഡെസ്ക്

ര്‍എസ്എസ് ചരിത്രത്തെ ആസ്പദമാക്കി ബോളിവുഡില്‍ ബിഗ് ബജറ്റ് ചിത്രം വരുന്നു. ബാഹുബലിയുടെ എഴുത്തുകാരന്‍ കെ.വി. വിജയേന്ദ്രപ്രസാദ് തിരക്കഥ ഒരുക്കുന്ന ചിത്രം 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭഗവത് ചിത്രത്തിന് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

180 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളുവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകനായെത്തുന്നത്. ബിജെപിയില്‍ അംഗത്വമുള്ള കന്നഡ സിനിമയിലെ മുതിര്‍ന്ന കലാകാരന്മാരില്‍ ഒരാളായ ലഹാരി വേലു തുളസി നായിഡുവാണ് ചിത്രത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെ അണിനിരത്തി ചിത്രം വലിയ സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. വി.ഡി. സവര്‍ക്കര്‍, കേശവ് ബലിറാം, എം.എസ്. ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ത്യാഗങ്ങള്‍ സിനിമയുടെ ഇതിവൃത്തത്തിന്റെ ഭാഗമാണെന്ന് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ലഹാരി പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടല്ല ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വാദം. സംഘപരിവാര്‍ ചരിത്രമായതിനാലാണ് മോഹന്‍ഭഗവതുമായി കൂടിയാലോചനകള്‍ നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. സീ ഗ്രൂപ്പിന്റെ സുഭാഷ് ചന്ദ്ര, മോഷന്‍ പിക്‌ചേഴ്‌സിന്റെ രാജ് സിംഗ് എന്നിവരുമായി ചിത്രത്തിന്റെ നിര്‍മ്മാണം വിതരണം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും പിന്തുണയും ചിത്രത്തിനുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു നാള്‍ മുന്‍പ് പ്രിയദര്‍ശന്‍ ആര്‍എസ്എസ്സിനെക്കുറിച്ച് സിനിമ എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത് അദ്ദേഹം നിക്ഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്