ചലച്ചിത്രം

'എന്റെ കൂടെയുള്ള നടി ഏതാണ്?'; ശ്രീദേവിയെ മനസിലായില്ലെന്ന് ഋഷി കപൂര്‍; അറിയാത്തത് നിങ്ങളെയാണെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

1990 കളിലെ ബോളിവുഡിലെ പ്രിയ ജോഡികളായിരുന്നു ഋഷി കപൂറും ശ്രീദേവിയും. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. കൂടാതെ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഋഷി കപൂറിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. 

ശ്രീദേവിയും ഋഷി കപൂറും ഒന്നിച്ചുള്ള പഴയ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ട് ഋഷി കൂപൂര്‍ കുറിച്ചത് ഇങ്ങനെ; ഏത് സിനിമയാണ് ഇത്? എന്റെ കൂടെയുള്ള നടിയേയും എനിക്ക് തിരിച്ചറിയാനാവുന്നില്ല. അത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഋഷി കപൂറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ  ഏറ്റെടുത്തതോടെ താരത്തിനെതിരേ  ട്രോള്‍ ആക്രമണമാണ് നടക്കുന്നത്‌. 

ഋഷി കപൂറിനെ വിമര്‍ശിച്ചുകൊണ്ടാണ് ശ്രീദേവി ആരാധകര്‍ രംഗത്തെത്തുന്നത്. നടി ശ്രീദേവിയാണെന്ന് അറിയാം എന്നാല്‍ കൂടെയുള്ള നടനെ മനസിലാവുന്നില്ല എന്നാണ് ഒരു ആരാധകന്റെ പറഞ്ഞത്. നിങ്ങളെ ആരും തിരിച്ചറിയണമില്ലെന്നും എന്നാല്‍ കന്യാകുമാരി മുതല്‍ കാശ്മീരിലുള്ളവര്‍ക്ക് ശ്രീദേവിയെ അറിയാമെന്നും ആരാധകര്‍ പറയുന്നു. ശ്രീദേവിയെ പുകഴ്ത്തിക്കൊണ്ടും ഋഷി കപൂറിനെ വിമര്‍ശിച്ചുകൊണ്ടുമുള്ള കമന്റുകളുമാണ് പോസ്റ്റിന് താഴെനിറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി