ചലച്ചിത്രം

'മലയാള സിനിമ അത്ഭുതമാണ്, മോഹന്‍ലാല്‍ സാറിനെ വളരെ ഇഷ്ടം'; മലയാളത്തോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് കാജല്‍ അഗര്‍വാള്‍

സമകാലിക മലയാളം ഡെസ്ക്

രു മലയാള സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍. എന്നാല്‍ മലയാളം സിനിമയിലെ കാജലിന്റെ ഇഷ്ടതാരം ആരാണ്? ഈ ചോദ്യത്തിനുള്ള താരത്തിന്റെ ആദ്യ ഉത്തരം മോഹന്‍ലാല്‍ എന്നാണ്. മോഹന്‍ലാല്‍ സാറിനെ വളരെ ഇഷ്ടമാണെന്നാണ് കാജല്‍ പറയുന്നത്. എന്നാല്‍ മലയാളത്തിലെ നടന്മാരോടുള്ള കാജലിന്റെ ഇഷ്ടം അവിടെ അവസാനിക്കുന്നില്ല. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയേയും താരത്തിന് ഇഷ്ടമാണ്. മാത്രമല്ല യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനേയും നിവിന്‍ പോളിയും താരത്തിന്റെ ലിസ്റ്റിലുണ്ട്. 

മലയാളം സംസാരിക്കാന്‍ അറിയില്ലെങ്കിലും മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താരം പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളികളോടും മലയാളം സിനിമയോടുമുള്ള ഇഷ്ടം കാജല്‍ തുറന്നു പറഞ്ഞത്. മലയാള സിനിമ മേഖല ശരിക്കും തനിക്ക് അത്ഭുതമാണെന്നാണ് താരം പറയുന്നത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്തു തന്നെ മലയാള സിനിമയിലേക്ക് വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ ഒരുപാട് നല്ല താരങ്ങളുണ്ടെന്നും അവരെയെല്ലാം ഇഷ്ടമാണെന്നും കാജല്‍ പറഞ്ഞു. അതുപോലെ കേരളവും ഇവിടത്തെ ജനങ്ങളേയും ഒരുപാട് ഇഷ്ടമാണെന്നും വീണ്ടും വരാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണിതെന്നും താരം വ്യക്തമാക്കി. 

സിനിമാ മേഖലയില്‍ തനിക്ക് ഒരുപാട് റോള്‍ മോഡലുകളുണ്ടെന്നാണ് കാജല്‍ പറയുന്നത്. ഓരോ കാര്യത്തിലും പലരും റോള്‍ മോഡലുകളാണ്. സിനിമാതാരം ശ്രീദേവി, മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര തുടങ്ങി ഒരുപാട് പേരുണ്ട് റോള്‍ മോഡലുകളുടെ ലിസ്റ്റില്‍. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ എന്റെ സിനിമാജീവിതത്തില്‍ അനുഗ്രഹങ്ങളായി മാറിയിട്ടുണ്ട്. താരം പറഞ്ഞു. 

ഡാന്‍സും പാട്ടും ചെയ്യാന്‍ തനിക്ക് അറിയില്ലെന്നാണ് കാജല്‍ പറയുന്നത്. സിനിമയ്ക്ക് വേണ്ടി ഡാന്‍സ് കളിക്കും എന്നല്ലാതെ ഡാന്‍സ് ചെയ്യാറില്ലെന്നും താരം പറഞ്ഞു. പാരീസ് പാരീസ് എന്ന സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. സിനിമകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു