ചലച്ചിത്രം

നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യം; മലയാള സിനിമയില്‍ പ്രശ്‌നങ്ങളുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ്‌

സമകാലിക മലയാളം ഡെസ്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തുടര്‍ന്നുമുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. മലയാള സിനിമയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യമാണെന്നും മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. അത് കോടതി നല്‍കും. ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ട് എങ്കില്‍  ശിക്ഷ കിട്ടിയെ പറ്റു. അതനുഭവിക്കപ്പെട്ടത് ഒരു സ്ത്രീയാണ്. നിയമവ്യവസ്ഥയില്‍ വിശ്വാസം ഉള്ളവരാണ് നമ്മള്‍. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കും അതില്‍ വിശ്വാസമുണ്ട്. അവര്‍ കുടുംബ ജീവിതവുമായി മുന്നോട്ടു പോകുന്നു. 

ആ ക്രൈം ചെയ്ത വ്യക്തിക്കും വിഷയങ്ങളുണ്ടാകാം. ആ വിഷയം അത് കോടതിയില്‍ നില്‍ക്കുന്നതാണ്. സ്ത്രീകളുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ അങ്ങിനെ ഒരു സംഘടന ഉണ്ടായത് നല്ലതാണ്. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല. മലയാള സിനിമയില്‍ നിരവധി സംഘടനകള്‍ ഉണ്ട്. അക്കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി വരുന്നതില്‍ എന്താണ് പ്രശ്‌നമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍