ചലച്ചിത്രം

ഒരു അമ്മയായപ്പോള്‍ എന്റെ ജീവിതം മികച്ചതായി: കുഞ്ഞുങ്ങളോടൊപ്പം കഴിയുന്നതിലുള്ള സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണി

സമകാലിക മലയാളം ഡെസ്ക്

പോണ്‍ ചലച്ചിത്ര മേഖലയില്‍ നിന്നും ബോളിവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോണി. 2012ല്‍ പുറത്തിറങ്ങിയ ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ധാരാളം ആരാധകര്‍ ഉണ്ടെങ്കിലും അത്രതന്നെ വിമര്‍ശകരും താരത്തിനൊപ്പം ഉണ്ടായിരുന്നു. സംഭവ ബഹുലമായ ജീവിതത്തിനിടെ സണ്ണിയുടെ വിവാഹവും കഴിഞ്ഞു, മൂന്ന് മക്കളെ ദത്തെടുക്കുകയും ചെയ്തു.

തന്റെ ജീവിതയാത്രയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷവും സംതൃപ്തിയുമാണ് തോന്നുന്നതെന്നാണ് താരം പറയുന്നത്. അമ്മയായത് ആയിരുന്നു താരത്തിന് ഏറ്റവും മാറ്റമുണ്ടാക്കിയ കാര്യം. മാതൃത്വം നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും ഇപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ നന്നായതെന്നും പറയുന്നു സണ്ണി.

കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നാണ് സണ്ണി കുഞ്ഞിനെ ദത്തെടുത്തത്. പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ആണ്‍കുട്ടികളെക്കൂടി ഇവര്‍ സ്വന്തമാക്കി. വാടക ഗര്‍ഭത്തിലൂടെയാണ് ദമ്പതികള്‍ കുട്ടികളെ സ്വന്തമാക്കിയത്. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

ഒരു അമ്മയെന്ന നിലയിലുള്ള ജീവംതം താന്‍ ഏറെ ആസ്വദിക്കുന്നു എന്നാണ് സണ്ണി പറയുന്നത്. എല്ലാ ജോലികള്‍ക്കിടയിലും അവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാനും അവരെ സംരക്ഷിക്കുന്നതിലും താന്‍ ഒരു കുറവും വരുത്തുന്നില്ലെന്നും 37കാരിയായ സണ്ണി പറയുന്നു.

2003ല്‍ പുറത്തിറങ്ങിയ 'പെന്‍ന്തോസ് പെറ്റ് ഓഫ് ദി ഇയര്‍' എന്ന സിനിമയിലൂടെയായിരുന്നു സണ്ണിയുടെ തുടക്കമെങ്കിലും പ്രേക്ഷകശ്രദ്ധ ലഭിച്ചത് ജിസം 2ലൂടെയായിരുന്നു. പിന്നീട് രാഗിണി എംഎംഎസ് 2, ഏക് പഹേലി ലീല, കുച്ച് കുച്ച് ലോച്ചാ ഹേ, തേരാ ഇന്തസാര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി പുറത്തിറങ്ങി. ഇപ്പോള്‍ കരണ്‍ജിത് കൗര്‍ ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരില്‍ സണ്ണിയുടെ ജീവിത കഥ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്