ചലച്ചിത്രം

ഇവനാണ് ആ കട്ട ആരാധകന്‍: മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെ

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ വേണ്ടി ആരാധകര്‍ പരസ്പരം അടികൂടുകയാണ്. താരത്തിന്റെ ഒരു സിനിമ പ്രഖ്യാപിക്കുന്നതു മുതല്‍ ആരാധകര്‍ തന്നെ അതിന്റെ പ്രമോഷനുമായി നേരിട്ട് രംഗത്തെത്തും. ഏതൊരു ചിത്രത്തെ കുറിച്ച് ചോദിച്ചാലും ലാലേട്ടന്‍ ഫാന്‍സിന് കൃത്യമായ ഉത്തരമുണ്ടാകും. എന്നാല്‍ പുതുതായി ഇറങ്ങുന്ന ചിത്രങ്ങള്‍ മാത്രമല്ല, തങ്ങള്‍ ജനിക്കുന്നതിന് മുന്‍പ് ഇറങ്ങുന്ന ചിത്രങ്ങളെക്കുറിച്ചും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ചില ലാലേട്ടന്‍ ഫാന്‍സ്.

മോഹന്‍ലാലിന്റെ കട്ട ആരാധകന്‍/ ആരാധികയെ കണ്ടുപിടിക്കാനായി മോഹന്‍ലാല്‍ പ്രഖ്യാപിച്ച മത്സരത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെയുള്ള ചിത്രങ്ങളില്‍ എത്ര പാട്ടുകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു ആരാധകനെ കണ്ടെത്താനുള്ള ചോദ്യം. ഇതില്‍ വിജയിച്ചയാളെ ലാലിന്റെ കട്ട ആരാധകനായി തിരഞ്ഞെടുത്തു.

ജൂലായ് 25നാണ് മത്സരത്തിന്റെ ചോദ്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ പുറത്തുവിട്ടത്. തുടര്‍ന്ന് നിരവധി ആരാധകര്‍ മത്സരത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍ തിങ്കളാഴ്ച തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. വൈശാഖ് എസ്.എസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം മഹേഷ് എസ്.എല്‍, മൂന്നാം സമ്മാനം രജുല്‍ രവീന്ദ്രന്‍ എന്നിവരും സ്വന്തമാക്കി.

ഒന്നാം സമ്മാനം തായ്‌ലാന്‍ഡ് ട്രിപ്പാണ്. രണ്ടാം സമ്മാനം ഒരു സ്മാര്‍ട്ട് ഫോണ്‍, മൂന്നാം സമ്മാനം ഓഡിയോ സിസ്റ്റം. ശരിയായി ഉത്തരം നല്‍കിയ മൂന്ന് ആരാധകരുടെ പേര് മാത്രമേ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിട്ടുള്ളു. എന്നാല്‍ ചോദ്യത്തിന്റെ ഉത്തരം ഇതു വരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പരിപാടിയില്‍ ഉത്തരം പ്രഖ്യാപിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്