ചലച്ചിത്രം

കനത്ത മഴ: ബിജു മേനോന്‍ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി വെക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലാകെ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ റിലീസ് മാറ്റി വെയ്ക്കുന്നതായി നിര്‍മ്മാതാവ് സോഫിയാ പോള്‍ അറിയിച്ചു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ വേദനയില്‍ പങ്ക് ചേരുകയാണെന്നും സോഫിയാ പോള്‍ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മ്മാതാവ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓഗസ്റ്റ് 17 വെള്ളിയാഴ്ച്ച സിനിമ തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് പദ്ധതി ഇട്ടിരുന്നത്. എന്നാല്‍, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 17 വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന പടയോട്ടത്തിന്റെ റിലീസ് മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍