ചലച്ചിത്രം

പുതിയ ചിത്രത്തില്‍ നാഗാ സന്യാസിയായി സൈഫ് അലി ഖാന്‍; ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ കോപ്പി എന്ന് ആരാധകര്‍  

സമകാലിക മലയാളം ഡെസ്ക്

ഥാപാത്രമായി മാറാൻ അങ്ങേയറ്റം പ്രയത്നിക്കുന്ന താരമാണ് സെയിഫ് അലി ഖാൻ. മുമ്പ് പല അഭിമുഖങ്ങളും താടിവളര്‍ത്തുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഹണ്ടറിലെ കഥാപാത്രത്തിനായാണെന്ന് മറുപടി പറഞ്ഞെങ്കിലും ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവന്നപ്പോൾ ആരാധകർ ഞെട്ടി. മുഷിഞ്ഞ വേഷം ധരിച്ച് താടി നീട്ടി വളർത്തിയ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‘ഹണ്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഭാ​ഗമായാണ് താരത്തിന്റെ ഈ പുതിയ മേക്കോവർ. ചിത്രത്തിൽ ഒരു നാ​ഗ സന്യാസിയായാണ്  സെയിഫ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണവേളയ്ക്കിടയില്‍ പകര്‍ത്തിയതാണ് താരത്തിന്റെ പുതിയ ചിത്രം. ആദ്യഘട്ട ഷൂട്ടിംഗ് രാജസ്ഥാനില്‍ പൂര്‍ത്തീകരിച്ചിരുന്നു. സിനിമയുടെ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവദീപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

എന്നാല്‍ താരത്തിന്റെ പുതിയ ലുക്ക് പൈറേറ്റ്‌സ് ഓഫ് കരീബിയനിലെ ജോണി ഡെപ് കഥാപാത്രം ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ കോപ്പിയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'