ചലച്ചിത്രം

'എനിക്ക് ആ സിനിമയില്‍ വിശ്വാസമില്ലായിരുന്നു'; മണിരത്‌നം ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഫഹദ്

സമകാലിക മലയാളം ഡെസ്ക്

മണിരത്‌നവും മലയാളികളുടെ പ്രിയതാരം ഫഹദ്ഫാസിലും ഒന്നിക്കുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് നമ്മള്‍ കേട്ടത്. എന്നാല്‍ അധികം വൈകാതെ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഫഹദ് അറിയിച്ചു. പ്രതിഫലവും ഡേറ്റിലെ അനിശ്ചിതത്വവുമെല്ലാം അതിന് കാരണമായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫഹദ് ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചെക്ക ചെവന്ത വാനത്തില്‍ നിന്ന് പിന്‍തിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ആ സിനിമയോട് വിശ്വാസം തോന്നാതിരുന്നതിനാലാണ് അഭിനയിക്കാതിരുന്നത് എന്നാണ് ഫഹദ് പറയുന്നത്. 

'അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്. എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്‍മാറിയതെന്ന് മണി സാറി ന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും' മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

അരവിന്ദ് സ്വാമി, സിമ്പു, വിജയ് സേതുപതി, ജ്യോതിക ഉള്‍പ്പടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫഹദ് ഫാസിലിനായി നിശ്ചയിച്ചിരുന്ന റോളില്‍ അരുണ്‍ വിജയാണ് അഭിനയിക്കുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. വിജയ് സേതുപതി പൊലീസ് വേഷത്തിലാണ് എത്തുന്നത്. മണിരത്‌നം തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ട്രെയ്‌ലറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ