ചലച്ചിത്രം

സിനിമാപാട്ടിന്റെ പേരില്‍ കേസെടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ ? ; അഡാര്‍ ലവ് ഗാനവിവാദത്തില്‍ പ്രിയ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രത്തിലെ ഗാനരംഗത്തിനെതിരെ നല്‍കിയ പരാതിയില്‍ നടി പ്രിയ വാര്യര്‍ക്കെതിരെ എടുത്ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് ജോസഫ് വാളക്കുഴി ഈപ്പന്‍ എന്നിവര്‍ക്കെതിരെയുള്ള എഫ്‌ഐആറും കോടതി റദ്ദാക്കിയിട്ടുണ്ട്. 

ചിത്രത്തിലെ മാണിക്യമലരായ പൂവ് എന്ന ഗാനരംഗത്തിനെതിരെയാണ് ഒരുസംഘം ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്. ചിത്രത്തിലെ ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ആക്ഷേപം. തെലങ്കാന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 

തെലങ്കാന പൊലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സിനിമയിലെ പാട്ടിനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  സിനിമയിലെ ഒരു പാട്ടിന്റെ പേരില്‍ കേസെടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍