ചലച്ചിത്രം

ജൂലിയറ്റായി തിളങ്ങി സുഹാന; മകളുടെ പ്രകടനം കണ്ട് മനംനിറഞ്ഞ് കിംഗ് ഖാന്‍

സമകാലിക മലയാളം ഡെസ്ക്

റ്റവും പുതിയ ചിത്രം സീറോ തീയറ്ററുകളില്‍ എത്തുന്നതിന്റെ തിരക്കുകള്‍ക്കിടയിലും ലണ്ടനിലുള്ള മകള്‍ സുഹാനയ്ക്കരികിലേക്ക് പറന്നെത്തുകയായിരുന്നു എസ്ആര്‍കെ. മകളുടെ അഭിനയം നേരിട്ടുകാണുകയായിരുന്നു കിംഗ് ഖാന്റെ ലക്ഷ്യം. ലണ്ടനിലെ അര്‍ഡിങ്‌ലി കോളെജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സുഹാനയുടെ നാടകാഭിനയം കാണാനാണ് ഷാറൂഖ് തിടുക്കപ്പെട്ട് ലണ്ടനിലെത്തിയത്. 

ജൂലിയറ്റായി വേഷമിട്ട സുഹാനയുടെ പ്രകടം ഷാറൂഖിനെ ആകര്‍ഷിച്ചെന്ന കാര്യത്തില്‍ തര്‍ക്കമില്ല. താരത്തിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇത് വ്യക്തമാക്കുന്നതാണ്. എന്റെ ജൂലിയറ്റിനോടൊപ്പം ലണ്ടനില്‍ എന്ന് കുറിച്ചുകൊണ്ടാണ് സുഹാനയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും നാടകത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവച്ചത്. വളരെ അസാധാരണ പ്രകടനമാണ് നാടകത്തിലെ ഓരോ കഥാപാത്രവും കാഴ്ചവച്ചതെന്ന് കുറിച്ച ഷാറൂഖ് അഭിനേതാക്കളെയെല്ലാം അഭിനന്ദിക്കാനും മറന്നില്ല. 

അഭിനയരംഗത്തേക്കുള്ള സുഹാനയുടെ കടന്നുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ശുഭപ്രതീക്ഷ തന്നെയാണ് എസ്ആര്‍കെയുടെ വാക്കുകള്‍. പഠനം പൂര്‍ത്തിയാക്കി അഭിനയത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന സുഹാനയ്ക്ക് അച്ഛന്റെ വാക്കുകള്‍ ആത്മവിശ്വാസം പകരുമെന്നാണ് ആരാധകരുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു