ചലച്ചിത്രം

ആ സ്‌നേഹമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം; നിക്കിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ദീപ്വീര്‍ വിവാഹത്തിന് പിന്നാലെ ബോളിവുഡ് കാത്തിരുന്നത് പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയും വിവാഹച്ചടങ്ങുകള്‍ക്കായിരുന്നു. മഴവില്ലഴകില്‍ തെളിഞ്ഞു നിന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങള്‍ ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിക്കിന്റെ സ്‌നേഹമാണ് തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന പ്രിയങ്കാ ചോപ്രയുടെ വാക്കുകള്‍ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

 വോഗ് മാഗസിന് അനുവദിച്ച വീഡിയോ അഭിമുഖത്തിലാണ് നിക്കും പ്രിയങ്കയും മനസ് തുറന്നത്. ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ എന്തായിരുന്നു തന്റെ വേഷമെന്നാണ് പ്രിയങ്ക നിക്കിനോട് ചോദിച്ചത്. കണ്ണ് ചിമ്മുന്നതിന് മുമ്പ് നിക്കിന്റെ മറുപടിയെത്തി. നീല ജീന്‍സ്, വെള്ള ടോപ്, കറുപ്പ് ലെതര്‍ ജാക്കറ്റ്, നടുക്ക് നിന്ന് രണ്ടായി പകുത്ത മുടി. ചുവന്ന ലിപ്സ്റ്റിക്... 


ഞാന്‍ തന്ന സമ്മാനങ്ങളില്‍ ഏറ്റവും മികച്ചത് എന്തായിരുന്നുവെന്ന നിക്കിന്റെ ചോദ്യത്തിന് ' ആ സ്‌നേഹം' എന്നായിരുന്നു ബോളിവുഡിന്റെ ദേശിഗേള്‍ നല്‍കിയ മറുപടി. ഇതോടെ ആരാധകരും ഫഌറ്റ്.

 ആദ്യമായി കണ്ടുമുട്ടിയത് ഓസ്‌കറിന് ശേഷമുള്ള പാര്‍ട്ടിയിലായിരുന്നുവെന്നും ,ബാല്‍ക്കണിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇരുവരും വെളിപ്പെടുത്തി. 
ക്രിസ്ത്യന്‍ രീതിയില്‍ ജോധ്പൂരിലെ ഉമെയ്ദ് ഭവന്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു ആരാധകരുടെ ' നിക്യാങ്ക' വിവാഹിതരായത്. പ്രശസ്ത ഡിസൈനറായ റാള്‍ഫ് ലോറനാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു