ചലച്ചിത്രം

കൂട്ടക്കൊലപാതകങ്ങളുടെ ദുരൂഹത നീക്കാന്‍ പ്രിയാമണിയെത്തുന്നു ; പുതിയ ചിത്രത്തില്‍ സിബിഐ ഓഫീസറായി താരം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഡാന്‍സ് പ്രോഗ്രാം, ടെലിവിഷന്‍ പ്രോഗ്രാമുകളിലെ ജഡ്ജിംഗ് പാനല്‍ അംഗം തുടങ്ങിയ തിരക്കുകള്‍ക്കിടയിലും സിനിമയിലും സജീവമാകാനുള്ള തീരുമാനത്തിലാണ് നടി പ്രിയാമണി. നന്ന പ്രകാര എന്ന കന്നഡ ചിത്രത്തില്‍ അഭിനയിക്കുകയാണ് നടി ഇപ്പോള്‍. ഇതോടൊപ്പം തെലുങ്ക് ഹൊറര്‍ ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. 

അതിനിടെ കന്നഡത്തില്‍ പുതിയ സയന്‍സ്-ഫിക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കുറ്റാന്വേഷകയായും പ്രിയാമണി എത്തുന്നു. ഡിആര്‍ 56 എന്ന് പേരിട്ടിട്ടുള്ള ചിത്രത്തില്‍ സിബിഐ ഓഫീസറായാണ് പ്രിയാമണി എത്തുക. കൂട്ടക്കൊലപാതകങ്ങളുടെ ദുരൂഹതയുടെ ചുരുള്‍ അഴിക്കാനാണ് പ്രിയാമണി എത്തുന്നത്. 

പുതുമുഖ സംവിധായകന്‍ രാജി അനന്ദലീലയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ തനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഡിസംബര്‍ രണ്ടാംവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്യുമെന്ന് പ്രിയാമണി പറഞ്ഞു. 

ഇത് രണ്ടാം തവണയാണ് താന്‍ സിബിഐ ഓഫീസറായി അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍പി പട്‌നായിക്കിന്റെ ചിത്രത്തില്‍ താന്‍ സിബിഐ ഓഫീസറായി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആ ചിത്രത്തിന്റെ അവസ്ഥയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. പുതിയ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും പ്രിയാമണി പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍