ചലച്ചിത്രം

'നന്ദി മമ്മൂക്ക, നിങ്ങളുടെ ഇടിമുഴക്കമുളള ശബ്ദം കൂടി ചേരുമ്പോള്‍ ഒടിയന്‍ പൂര്‍ണം'

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഒടിയനിലെ ഗാനം ഉള്‍പ്പെടെയുളള പുത്തന്‍ വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡിസംബര്‍ പതിനാലിനാണ് ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടി സാന്നിധ്യമുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊളളിക്കുന്നത്. 

ലാല്‍ ഒടിയന്‍ മാണിക്യനാവുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നില്ല. ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യമായിരിക്കും ഉണ്ടാവുക. സംവിധായകന്‍ വി. എ. ശ്രീകുമാര്‍ മേനാന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

'നന്ദി മമ്മൂക്ക. ഇത് ഞങ്ങള്‍ക്കൊരു സ്വപ്നസാഫല്യമാണ്. താങ്കളുടെ വശ്യതയാര്‍ന്ന, ഇടിമുഴക്കമുള്ള ശബ്ദം കൂടി ചേരുമ്പോള്‍ ഞങ്ങളുടെ ഒടിയന്‍ പൂര്‍ണമാവുകയാണ്. ഇതിന് അകമഴിഞ്ഞ നന്ദി.' റെക്കോഡിങ് സ്റ്റുഡിയോയില്‍ മൈക്കിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്  ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും ശ്രദ്ധേയമായൊരു വേഷത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍