ചലച്ചിത്രം

96 പറയാതെ ബാക്കിവെച്ചതില്‍ ചിലത്കൂടിയുണ്ട്: നീക്കം ചെയ്ത മറ്റൊരു മനോഹര രംഗം കൂടി

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിന്റെ തീച്ചൂളയിലേക്ക് പ്രേഷകരെ കൈപിടിച്ച് കൊണ്ടുപോകുന്ന ചിത്രമായിരുന്നു 96. സ്‌കൂള്‍ ജീവിതത്തിലെ ഗൃഹാതുരമായ ഓര്‍മ്മകളും അതിനിടയ്ക്കുണ്ടായ നഷ്ടപ്രണയങ്ങളുമെല്ലാം രണ്ട് മണിക്കൂര്‍ കൊണ്ട് ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ കൂടിയായിരുന്നു ഈ സിനിമ സംവിധായകന്‍ പ്രേഷകര്‍ക്ക് മുന്നിലേക്ക് ഇട്ട് തന്നത്. 

ഇതിലെ പല രംഗങ്ങളും നമ്മള്‍ ഓരോരുത്തരും അഭിമുഖീകരിച്ചതും അഭിമുഖീകരിക്കാന്‍ പോകുന്നതുമായിരിക്കും. ചിത്രത്തില്‍ റാമും ജാനുവുമായി തൃഷയും വിജയ് സേതുപതിയും ഏറെ ഒതുക്കത്തോടെ അഭിനയിച്ചു. 96ല്‍ നിന്ന് നീക്കം ചെയ്ത ചില രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പുതിയ രംഗം പുറത്ത് വിട്ടത്. റാമിന്റെയും ജാനുവിന്റെയും സ്‌കൂള്‍ ജീവിതത്തിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഗായിക എസ് ജാനകി അഭിനയിച്ച ഒരു രംഗവും നേരത്തേ പുറത്ത് വിട്ടിരുന്നു. റാമും ജാനുവും ചെന്നൈയിലുള്ള എസ് ജാനകിയുടെ വീട് സന്ദര്‍ശിക്കുന്നതും ജാനു ജാനകിക്ക് പാട്ട് പാടി നല്‍കുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ ആ രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ രംഗം ഒഴിവാക്കിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എസ്. ജാനകിയെപ്പോലെ പ്രശസ്ത ഗായികയുടെ വീട്ടില്‍ അര്‍ധരാത്രി പ്രവേശിക്കാന്‍ കഴിയില്ല എന്നതായിരുന്നു കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്