ചലച്ചിത്രം

'ആ പ്രണയത്തകര്‍ച്ച, അതൊരു അനുഗ്രഹമായിരുന്നു': റണ്‍ബീറുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് കത്രീന

സമകാലിക മലയാളം ഡെസ്ക്

ത്രീന കൈഫ്  റണ്‍ബീര്‍ സിംഗ് പ്രണയം ബോളിവുഡില്‍ ഒരു കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. 2013ല്‍ തുടങ്ങിയ ബന്ധം 2016ലാണ് വേര്‍പിരിഞ്ഞത്. പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പഴയ ബന്ധത്തെ കുറിച്ച് കത്രീനയുടെ വെളിപ്പെടുത്തല്‍.

കരിയര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ വ്യക്തി ബന്ധങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ടെന്ന് താരം പറയുന്നു. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ നമ്മള്‍ സ്വയം നോക്കാന്‍ മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരുമെന്നും കത്രീന പറയുന്നു. 

'ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എനിക്ക് എന്നെക്കുറിച്ച് തന്നെ ഒന്നും അറിയില്ല എന്ന് മനസിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം വലിയ അനുഗ്രഹമായി തോന്നുന്നു'- കത്രീന വ്യക്തമാക്കി. 

ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണയ തകര്‍ച്ച ഒരിക്കലും കത്രീനയുടെയും റണ്‍വീറിന്റെയും സിനിമാ ജീവിതത്തെ ബാധിച്ചിരുന്നില്ല. അനുരാഗ് ബസു സംവിധാനം ചെയ്ത ജഗ്ഗാ ജാസൂസില്‍ ഇരുവരും പ്രധാനവേഷങ്ങളിലെത്തി. 2017 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് റണ്‍വീറിപ്പോള്‍. 

റണ്‍ബീറിന്റെ ആദ്യ ചിത്രമായ സാവരിയ പുറത്തിറങ്ങിയതിന് ശേഷം താരം നടി ദീപിക പദുക്കോണുമായി പ്രണയത്തിലായിരുന്നു. ഓം ശാന്തി ഓമിലൂടെ ദീപികയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ആ ബന്ധം തകര്‍ന്നതിന് ശേഷമാണ് കത്രീന-റണ്‍ബീര്‍ പ്രണയം വാര്‍ത്തകളിലിടം പിടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ