ചലച്ചിത്രം

പ്രിയദര്‍ശന്റെ മകള്‍ ദുല്‍ഖറിന്റെ നായികയാകുന്നു

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം വാന്‍ ഡിസംബറില്‍ നായികയായെത്തുന്നത് പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍. ചിത്രം ഡിസംബര്‍ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. അതില്‍ ഒരാളാണ് കല്യാണി പ്രയദര്‍ശന്‍. 

കൃതി സനോണ്‍ മറ്റൊരു നായിക. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്‌സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു. ഈ ചിത്രം റോഡ് മൂവി വിഭാഗത്തില്‍ പെട്ടതാണ്. നാല് നായികമാരുള്ള വാനില്‍ ദുല്‍ഖര്‍ ഒന്നിലധികം കഥാപാത്രങ്ങളായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട് . തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്.

'വാന്‍ എന്നാല്‍ വാനം, ആകാശം എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. പ്രകൃതിയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. പറഞ്ഞു പഴകിയ ഒരു പ്രണയ കഥയല്ല ഇതെന്ന് എനിക്ക് പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കാന്‍ കഴിയും. ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കുമിത്'- സംവിധായകന്‍ കാര്‍ത്തിക് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്