ചലച്ചിത്രം

കട്ടത്താടിവെച്ച ആ തടിയന്‍ ഇനി തൈക്കുടം ബാന്റിനൊപ്പമുണ്ടാകില്ല; വന്‍ മേക്കോവര്‍ നടത്തി ഗോവിന്ദ്; ആറ് മാസം കൊണ്ട് കുറച്ചത് 25 കിലോ ഭാരം

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ സംഗീതം കൊണ്ട് ആരാധകരുടെ മനംകവര്‍ന്നവരാണ് തൈക്കുടം ബാന്റ്. അവര്‍ക്ക് ശേഷം പലരും കടന്നുവന്നെങ്കിലും അപ്പോഴും തൈക്കുടം ടീമിന് സംഗീത പ്രേമികളുടെ മനസില്‍ ഇടമുണ്ട്. ബാന്റിനെ നയിച്ചിരുന്ന പ്രധാന ഗായകനെ നിങ്ങളാരും മറക്കാന്‍ വഴിയില്ല. കട്ടത്താടിവെച്ച് കൈയില്‍ ഒരു വയലിനുമായി ഇരുന്നിരുന്ന ഒരു തടിയന്‍. ഗോവിന്ദ് മേനോന്‍. എന്നാല്‍ ഇനി നിങ്ങള്‍ക്ക് അങ്ങനെ ഒരാളെ തൈക്കുടം ബാന്റിന്റെ കൂട്ടത്തില്‍ കണ്ടെത്താനാവില്ല. കാരണം ആ പഴയ തടിയന്‍ ഇന്ന് ഇല്ല. പകരം സിക്‌സ് പാക്കിലുള്ള ഗോവിന്ദിനെയാണ് കാണുന്നത്. 

ഗോവിന്ദ് തന്നെയാണ് തന്റെ മാറ്റം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.105 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദ് 83 കിലോ ആയിട്ടാണ് ഭാരം കുറച്ചിരിക്കുന്നത്. കൃത്യമായ ഡയറ്റ് പ്ലാനിങ്ങിലൂടേയും ജിമ്മിലെ കടുത്ത ട്രെയിനിങ്ങും കൊണ്ട് വെറും ആറു മാസം കൊണ്ടാണ് ഗോവിന്ദ് ഭാരം കുറച്ചത്. ഇത് മറ്റെന്തിനേക്കാളും വലിയ നേട്ടമാണെന്നും, ജീവിതത്തില്‍ പുതിയൊരു യാത്രയ്ക്ക് ആരംഭം കുറിക്കുകയാണെന്നും ഗോവിന്ദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. എനിക്കിത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നും ഗോവിന്ദ് പറയുന്നു. 

തൈക്കുടം ബാന്റിലൂടെ ഹിറ്റായ ഗോവിന്ദ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന സംഗീത സംവിധായകനാണ്. അടുത്തിടെ തമിഴില്‍ സൂപ്പര്‍ഹിറ്റായ 96 ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം കൊടുത്തതും ഗോവിന്ദായിരുന്നു. ഗോവിന്ദ് വസന്ത എന്ന പേരിലാണ് അദ്ദേഹം തമിവ് സിനിമ മേഖലയില്‍ അറിയപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്