ചലച്ചിത്രം

ആറ് വേഷപ്പകർച്ചകൾ, ചിത്രത്തിനായി രജീഷ കളഞ്ഞത് സ്വന്തം മുടിയും ഒൻപത് കിലോയും; ഇനി ജൂണിനായി കട്ട വെയ്റ്റിങ് 

സമകാലിക മലയാളം ഡെസ്ക്

നുരാ​ഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കന്നി കഥാപാത്രത്തിലൂടെതന്നെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് രജിഷ വിജയൻ. സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി പുതുമുഖ നായികമാരിൽ മുൻനിരയിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു നടി. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു ​ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന 'ജൂണ്‍' എന്ന ചിത്രത്തിലൂടെയാണ് പതിനെട്ട് മാസങ്ങൾക്ക് ശേഷം രജിഷ തിരിച്ചെത്തുന്നത്. 

ജൂണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തോളൊപ്പം മുടിയുമായി സ്കൂൾ യൂണീഫോമിൽ രജിഷയെ കണ്ടപ്പോൾ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടി. രജിഷയുടെ അഭിനയത്തോളം തന്നെ ആരാധകരുണ്ട് താരത്തിന്റെ നീണ്ട ഇടതൂർന്ന മുടിക്കും. പക്ഷെ ജൂണിന് വേണ്ടി താരത്തിന് ഏറെ പ്രിയപ്പെട്ട മുടി മുറിക്കേണ്ടിവന്നു. ജൂണിന് വേണ്ടി രജിഷക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെന്നും മുടി മുറിച്ചതിന് പുറമെ താരം സിനിമയ്ക്കായി ഒൻപത് കിലോയോളം ഭാരം കുറച്ചെന്നും ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു പറയുന്നു. 

ആറു വിവിധ വേഷപ്പകര്‍ച്ചകളിലാണ് രജിഷ ചിത്രത്തിൽ എത്തുന്നത്. ജൂൺ എന്നത് രജിഷയുടെ കഥാപാത്രത്തിന്റെ പേരാണ്. പതിനേഴ് വയസ് മുതൽ 25 വയസു വരെയുള്ള വിവിധ ഗെറ്റപ്പുകളാണ് ചിത്രത്തിൽ. ഒരു പെൺകുട്ടിയുടെ സ്കൂൾ കാലയളവു മുതല്‍ അവളുടെ വിവാഹം വരെയുള്ള കഥയാണ് ജൂണിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന കഥ. ജൂൺ ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണെന്നും ഒരു പെണ്‍കുട്ടി കടന്നു പോകുന്ന വിവിധ വികാര-വിചാരങ്ങളിലൂടെ പ്രേക്ഷകര്‍ കടന്നുപോകുമെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞു. ക്ലൈമാക്സ് മുതലാണ് ചിത്രം ഷൂട്ട് ചെയ്തത്. 

നവാഗതനായ അഹമ്മദ് കബീര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്ജും സത്യം ശിവം സുന്ദരം ഫെയിം അശ്വതിയും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അര്‍ജുൻ അശോകനും അജു വര്‍ഗ്ഗീസുമാണ് മറ്റ് താരങ്ങൾ. ഈ വർഷം ജൂൺ ഫെബ്രുവരിയിൽ എത്തുമെന്ന ചിത്രത്തിന്റെ പ്രമോഷൺ ടാ​ഗ് ലൈനും സമൂഹമാധ്യമങ്ങളിൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ യൂണിഫോം അണിഞ്ഞ് രണ്ട് വശങ്ങളിലായി മുടി കെട്ടി സ്കൂൾ ബാഗും തൂക്കി പല്ലിൽ കമ്പിയിട്ട ലുക്കിലുള്ള രജിഷയുടെ പോസ്റ്ററും എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ