ചലച്ചിത്രം

'അച്ഛന്‍ കൊടുത്ത മെഡല്‍ അവള്‍ ഇതുവരെ ഊരിയിട്ടില്ല, ഉറങ്ങുന്നതുപോലും അതിട്ടുകൊണ്ടാണ്‌'; ശ്രീശാന്ത് എന്ന അച്ഛന്‍ എങ്ങനെയെന്ന് ഈ ചിത്രം പറയും

സമകാലിക മലയാളം ഡെസ്ക്


മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഹിന്ദി ബിഗ് ബോസിലൂടെയാണ്. തുടക്കത്തിലെ ഇറങ്ങിപ്പോകല്‍ ഭീഷണി മുതല്‍ അവസാനം സ്വന്തം തല അടിച്ച് പൊട്ടിച്ചതുവരെ നീണ്ടുകിടക്കുന്ന വിവാദങ്ങളാണ് ശ്രീശാന്ത് സൃഷ്ടിച്ചത്. എന്നാല്‍ വീട്ടുകാരോടുള്ള ശ്രീശാന്തിന്റെ സ്‌നേഹം ആരുടേയും മനം കവരുന്നതാണ്. തൊണ്ടയിടറാതെ തന്റെ മക്കളെക്കുറിച്ച് പറയാന്‍പോലും ഈ ആന്‍ഗ്രി യങ് മാന് ആവാറില്ല. മക്കളോടുള്ള ശ്രീശാന്തിന്റെ ബന്ധം എത്രത്തോളം അഴത്തിലുള്ളതാണെന്ന് കാണിച്ചു തരികയാണ് താരത്തിന്റെ ഭാര്യ ഭുവനേശ്വരി. 

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസ് സന്ദര്‍ശിച്ച സമയത്ത് ശ്രീശാന്ത് ഇട്ടുകൊടുത്ത മെഡല്‍ ഊരാന്‍ മകള്‍ തയാറായിട്ടില്ല എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഭുവനേശ്വരി പറയുന്നത്. ശ്രീശാന്തുമായുള്ള മകളുടെ ബന്ധം അത്ര ശക്തമാണെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. മെഡല്‍ കൈയില്‍ പിടിച്ച് മകള്‍ ഉറങ്ങുന്നതിന്റെ ചിത്രവും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. 

ശ്രീശാന്ത് രണ്ടു ദിവസം മുമ്പ് നല്‍കിയ സുല്‍ത്താനി അഖാട മെഡല്‍ സാന്‍വിക ഇതുവരെ കഴുത്തില്‍ നിന്ന് ഊരിയിട്ടില്ല. അതിട്ടുകൊണ്ടാണ് അവള്‍ ഉറങ്ങുന്നത്. ഏതൊരു മകളുടേയും ആദ്യ സ്‌നേഹം അവളുടെ അച്ഛനായിരിക്കും. ഭുവനേശ്വരി കുറിച്ചു. ഈ ചിത്രം തന്നെ കരയിക്കുകയാണെന്നും അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന് അതിരുകള്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഭുവനേശ്വരിയുടെ കുറിപ്പ്. മത്സരാര്‍ഥികള്‍ക്ക് അവരുടെ ബന്ധുക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള സന്ദര്‍ഭം നല്‍കിയിരുന്നു. ശ്രീശാന്തിനെ കാണാനായി ഭുവനേശ്വരി മകനോടും മകളോടുമൊപ്പം ബിഗ് ബോസ് വേദിയിലെത്തിയിരുന്നു. അപ്പോഴാണ് മകള്‍ക്ക് മെഡല്‍ നല്‍കിയത്. ബിഗ് ബോസ് ഹിന്ദി പതിപ്പിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്‍ഥിയാണ് താരം. പല അവസരങ്ങളിലും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും സീസണ്‍ 12ലെ കരുത്തരായ മത്സരാര്‍ഥികളിലൊരാള്‍ തന്നെയാണ് ശ്രീശാന്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്