ചലച്ചിത്രം

ഇന്ദ്രന്റേതായിട്ട് 16 വര്‍ഷമെന്ന് പൂര്‍ണിമ, മധുര പതിനാറെന്ന് ഇന്ദ്രജിത്ത്; ഗോവയില്‍ വിവാഹവാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

മ്മിലുള്ള പ്രണയം യാതൊരു മറയുമില്ലാതെ തുറന്നുപറയുന്ന താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരുടെയും 16-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. ആഘോഷങ്ങള്‍ക്ക് ഗോവയിലായിരുന്നു താരദമ്പതികള്‍. വിവാഹവാര്‍ഷിക സ്‌പെഷ്യല്‍ ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 

പൂര്‍ണിമയും ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനും ഒന്നിച്ചഭിനയിച്ച പെയ്‌തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2002ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ടെലിവിഷന്‍ അവതാരക, ഫാഷന്‍ ഡിസൈനര്‍ എന്ന നിലകളില്‍ ഏറെ തിരക്കിലാണ് പൂര്‍ണിമ. 

ഇരുവരുടെയും വിവാഹ വാര്‍ഷികവും പൂര്‍ണിമയുടെ ജന്മദിനവും ഒരേ ദിവസമാണ്. ഇന്ദ്രജിത്ത് പൂര്‍ണിമ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. പ്രാര്‍ത്ഥന, നക്ഷത്ര എന്നാണ് കുട്ടികളുടെ പേര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം