ചലച്ചിത്രം

'പുറന്തനാളില്‍ മരണമാസായി തലൈവര്‍'; സ്റ്റൈല്‍ മന്നന്റെ പേട്ടയുടെ ടീസര്‍ തരംഗം, മണിക്കൂറുകള്‍ക്കകം കണ്ടത് 30 ലക്ഷം പേര്‍( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലൈവരുടെ പിറന്നാളാഘോഷിക്കുന്നവര്‍ക്ക് കാര്‍ത്തിക് സുബ്ബരാജിന്റെ സമ്മാനം.രജനി ആരാധകരെ ആവേശത്തിലാഴ്ത്തി അദ്ദേഹത്തിന്റെ പുതിയ ചിത്രം പേട്ടയുടെ ടീസര്‍ തരംഗമാകുന്നു.  മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. 

പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ചുറുചുറുക്കോടെയാണ് സ്‌റ്റൈല്‍മന്നന്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.

ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാന്‍, മേഘ ആകാശ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

കലാനിധി മാരന്‍ ആണ് നിര്‍മാണം. വിജയ് സേതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാര്‍ത്തിക് സുബ്ബരാജ് വിരലിലെണ്ണാവുന്ന സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്