ചലച്ചിത്രം

ഒടിയന്‍ ഇന്റര്‍നെറ്റില്‍; വ്യാജപതിപ്പ് വന്നത് തമിഴ് എംവി വെബ്‌സൈറ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററിലെത്തി മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് എംവി എന്ന വെബ്സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ ലോകത്താകമാനമായി റിലീസ് ചെയ്ത സിനിമ മണിക്കൂറുകള്‍കകം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. 

പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് വകവയ്ക്കാതെ വ്യാജപതിപ്പ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍  ചിത്രമായ ഒടിയന്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കരമന അഖില്‍ വധക്കേസ്: മുഖ്യപ്രതി അപ്പു പിടിയില്‍; കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട്ടില്‍ നിന്ന്

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അശ്ലീല വീഡിയോ വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്, പിന്നാലെ ഖേദ പ്രകടനം