ചലച്ചിത്രം

'ജന്മം ചെയ്താല്‍ രാവിലെ എഴുന്നേല്‍ക്കാത്ത ഞാന്‍'; ഒടിയന്‍ സംവിധായകന്റെ പേജില്‍ രോഷപ്രകടനം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയേറ്ററുകളില്‍ എത്തി. സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടുമായി മൂവായിരത്തിയഞ്ഞൂറ് സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രം റിലീസിന് മുന്‍പുതന്നെ നൂറുകോടി ക്ലബ്ബില്‍ ഇടംനേടുകയും ചെയ്തു. 

ബിജെപി ഹര്‍ത്താല്‍ വകവെയ്ക്കാതെ പുലര്‍ച്ചെ തന്നെ തിയേറ്ററുകളില്‍ ആരാധകരുടെ തളളിക്കയറ്റമായിരുന്നു. ഇതേ തളളിക്കയറ്റം തന്നെ കമന്റുകളായി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. ചിത്രം കണ്ടവരുടെ പ്രതികരണമാണ് ഫെയ്‌സ്ബുക്ക് പേജില്‍ മുഴുവന്‍. ഒടിയന്‍ തിയേറ്റര്‍ ലിസ്റ്റ് എന്ന തലവാചകത്തില്‍ ശ്രീകുമാര്‍ മേനോന്‍ ഇട്ട  പോസ്റ്റിന് താഴെയാണ് മോഹന്‍ലാല്‍ ആരാധകരുടെയും അല്ലാത്തവരുടെയും സമ്മിശ്രപ്രതികരണങ്ങള്‍. 

ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമാണ് കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ജന്മം ചെയ്താല്‍ രാവിലെ എഴുന്നേല്‍ക്കാത്ത താന്‍ ഇന്ന് പുലര്‍ച്ചെ സിനിമ കാണാന്‍ പോയി എന്ന് തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടതില്‍ ഏറെയും. ഇതിനെ പ്രതിരോധിക്കാന്‍ മോഹന്‍ലാല്‍ ഫാനുകളും രംഗത്തുണ്ട്. ഇതല്ല, ഇതിനപ്പുറം നെഗറ്റീവ് കമന്റുകള്‍ എഴുതി തളളി പുലിമുരുകനെ ഇല്ലാതാക്കാന്‍ നോക്കിയതാണ് ഈ വിരോധികള്‍ എന്നെല്ലാം പറഞ്ഞാണ് മോഹന്‍ലാല്‍ ഫാനുകള്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നത്. ഇതിനിടെ ഹര്‍ത്താലില്‍ നിന്ന് ഒടിയനെ ഒഴിവാക്കി സഹായിച്ച ബിജെപിയെയും താങ്കള്‍ ചതിച്ചു എന്ന മട്ടിലുളള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല