ചലച്ചിത്രം

കാത്തിരിപ്പിന് വിരാമം; കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാല്‍; പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചരിത്രം ഇതിഹാസപുരുഷനായി വാഴത്തിയ കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാല്‍ എത്തുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പേരില്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമായാതായി മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലുടെ അഭിപ്രായപ്പെട്ടു. ഒടിയന് പിന്നാലെ ബിഗ്ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.


മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാര്‍. അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്.  200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഞ്ഞാലി മരക്കാര്‍-അറബിക്കടലിന്റെ സിംഹം സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നുമുതലാണ് ഹൈദരാബാദില്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ ഞായറാഴ്ച മുതലാണ് ചിത്രത്തിന്റെ ഭാഗമായത്. ചിത്രത്തിന്റെ സെറ്റിന്റെ നിര്‍മാണം നേരത്തെ ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയില്‍ തുടങ്ങിയിരുന്നു. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധാനമൊരുക്കുന്നത്. ചിത്രത്തിനായുള്ള വലിയ കപ്പലുകളുടെ നിര്‍മ്മാണമാണ് നേരത്തെ ഹൈദരാബാദില്‍ തുടങ്ങിയത്.

വന്‍ താരനിരയാണ് ചിത്രത്തിന് പുറകിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം മകന്‍ പ്രണവ് മോഹന്‍ലാലാണ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി മധുവാണ് അഭിനയിക്കുക. സുനില്‍ ഷെട്ടിയും ചിത്രത്തിന്റെ പ്രധാന ഭാഗമാകും. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നായിക വേഷങ്ങളില്‍ കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് അഭിനയിക്കുക. ചായാഗ്രഹണം സൂര്യയുടെ 24ലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ തിരുവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ