ചലച്ചിത്രം

സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല, അവസാനം മകളുടെ ഓര്‍മയില്‍ ചിത്ര പാടി; കാണികളുടെ കണ്ണുനനച്ച്‌ പ്രിയ പാട്ടുകാരി

സമകാലിക മലയാളം ഡെസ്ക്

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഗായിക ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തിയത്. ചിത്രയ്ക്കും കുടുംബത്തിനും നിറയെ ഓര്‍മകള്‍ സമ്മാനിച്ച് കൊച്ചുമാലാഖ എന്നന്നേക്കുമായി ലോകത്തോട് വിടപറഞ്ഞു. നന്ദനയുടെ വേര്‍പാടില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും വേദനയായി ചിത്രയുടെ മനസില്‍ അവള്‍ അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ മകളുടെ ഓര്‍മയില്‍ പാട്ടുപാടി കാഴ്ചക്കാരുടെ നെഞ്ചുപൊള്ളിച്ചിരിക്കുകയാണ് പ്രിയ ഗായിക. 

പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാന്‍സര്‍ സെന്ററില്‍ മകള്‍ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോ തെറാപ്പി വാര്‍ഡിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചിത്ര. മകളുടെ ഓര്‍മയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ചിത്രയ്ക്ക് വാക്കുകള്‍ കിട്ടിയില്ല. പ്രസംഗിക്കുന്നതിനേക്കാള്‍ നല്ലത് പാട്ടുപാടുന്നതാണെന്ന് പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ ചിത്ര ഗാനം ആലപിച്ചു. ചിത്രതന്നെ 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടിയ പൈതലാം യേശുവേ... ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ എന്നു തുടങ്ങുന്ന ഗാനമാണ് പാടിയത്. പാട്ടിന് ശേഷം എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നാണ് ചിത്ര സീറ്റിലേക്ക് മടങ്ങിയത്. 

എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2002 ലാണ് കെഎസ് ചിത്രയ്ക്കും ഹരിശങ്കറിനും കുഞ്ഞ് ജനിച്ചത്. 2011 ഏപ്രിലില്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ