ചലച്ചിത്രം

രണ്ടാമൂഴം സിനിമയായാല്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്: ഷാരൂഖ് ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡിന്റെ കിങ് ഖാന്‍. രണ്ടാമൂഴം സിനിമയായാല്‍ അതില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

മൂന്നുവര്‍ഷം മുന്‍പാണ് ഷാരൂഖ് ഖാന്‍ മഹാഭാരതം വായിച്ചത്. അത് വലിയ രീതിയില്‍ തന്നെ ആകര്‍ഷിച്ചതായി താരം പറയുന്നു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണെന്നും ഷാരൂഖ് പറയുന്നു. 

'രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല. പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്'- അദ്ദേഹം പറഞ്ഞു. 

അറബ് ലോകത്ത് ഒട്ടേറെയാളുകള്‍ തന്റെ സിനിമ കാണുന്നുണ്ട് എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. എത്ര ഉന്നതനടനായാലും സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം. ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി വലിയ രീതിയില്‍ ആസ്വദിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.ാേ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ