ചലച്ചിത്രം

സിഗററ്റ് വലിച്ച് അമലപോള്‍; സ്വപ്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചീത്തവിളി

സമകാലിക മലയാളം ഡെസ്ക്


പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. സ്ത്രീകളാണ് പുകവലിക്കുന്നതെങ്കില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. ഇപ്പോള്‍ അമല പോളാണ് തന്റെ സ്വപ്‌ന ചിത്രം പോസ്റ്റ് ചെയ്ത് പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നത്. കൈയില്‍ സിഗററ്റുമായി നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചീത്തവിളിയും ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തിയത്. 

താന്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ഇത് തന്റെ സ്വപ്‌ന ചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‌മോക്കിംഗ് ഷോട്ടുണ്ടാകും. ഇതാണ് എന്റേത്' എന്നാണ് അമല കുറിച്ചത്.

ഇതോടെ താരത്തിനെതിരേ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. യുവാക്കള്‍ക്ക് മാതൃകയാകേണ്ടവര്‍ തന്നെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരുവിഭാഗം പോസ്റ്റിന് താഴെ ചീത്തവിളി നടത്തുകയാണ്.

കഴിഞ്ഞ ദിവസം ഹുക്ക വലിക്കുന്ന ഹന്‍സികയുടെ ചിത്രവും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മഹയുടെ പോസ്റ്ററിലാണ് കാവി വസ്ത്രം ഉടുത്ത് ഹന്‍സിക ഹുക്ക വലിച്ചത്. മതത്തെ അവഹേളിച്ചു എന്നു പറഞ്ഞാണ് ഒരുവിഭാഗം രംഗത്തെത്തിയത്. വിജയുടെ സര്‍ക്കാരിന്റെ പോസ്റ്ററും പുകവലി വിവാദത്തില്‍ കുടുങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു