ചലച്ചിത്രം

ആ 'ഭയത്തിന്' 25 വര്‍ഷം; ക്ഷമ ചോദിച്ച് ശോഭന 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ എന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തില്‍ ഗംഗയില്‍ നിന്ന് നാഗവല്ലിയിലേക്കുളള ശോഭനയുടെ പകര്‍ന്നാട്ടം ഉള്‍ക്കിടിലത്തോടെയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. തീ പാറുന്ന കണ്ണുകളും ഡയലോഗുകളും കണ്ട് തിയേറ്ററുകളിലെ ഇരുട്ടില്‍ സിനിമാ പ്രേമികള്‍ ശ്വാസം പിടിച്ചിരുന്നു. ആ ഭീതിയുടെ ദിനത്തിന് 25 വര്‍ഷമായിരിക്കുന്നു. ഫാസിലിന്റെ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഈ മാസം 25 വര്‍ഷം പിന്നിടുകയാണ്. ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഇത്.

ചിത്രം ഇറങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നടി ശോഭന. ഇതൊടൊപ്പം ക്ഷമയും നടി ചോദിച്ചു. ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകിയതിനാണ് ക്ഷമാപണം.

മാര്‍ഗഴി പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് താന്‍ ചെന്നൈയില്‍ തിരക്കിലായിരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകിയത്. ക്ഷമിക്കണമെന്ന് ശോഭന ഫെയ്‌സ്ബുക്കിലുടെ ആവശ്യപ്പെട്ടു. ഈ വര്‍ഷങ്ങളില്‍ ചിത്രത്തെ മറക്കാതിരിക്കുകയും അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തവരെ നന്ദിയോടെ സ്മരിക്കുന്നതായും നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍