ചലച്ചിത്രം

'നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ് ഉമ്മവെക്കുന്നത്, വലിയ രസമൊന്നുമില്ല'; ചുംബന സീനുകളെക്കുറിച്ച് ടൊവിനോ

സമകാലിക മലയാളം ഡെസ്ക്

യുവാക്കളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കുറഞ്ഞ നാളുകള്‍ കൊണ്ടാണ് സൂപ്പര്‍താരപദവിയിലേക്ക് ടൊവിനോ ഇടിച്ചു കയറിയത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം അറിയപ്പെടുന്നത് മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്നാണ്. ഉമ്മവെക്കാന്‍ ടോവിനോയെ കഴിഞ്ഞിട്ടേ മലയാളത്തില്‍ വേറെ നടനൊള്ളൂ എന്നാണ് ആരാധകര്‍ക്കിടയിലെ അഭിപ്രായം. എന്നാല്‍ നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ ഉമ്മവെക്കാന്‍ അത്ര രസമൊന്നും ഇല്ലെന്നാണ് താരം പറയുന്നത്. പുതിയ ചിത്രമായ എന്റെ ഉമ്മാന്റെ പേരിന്റെ പ്രമോഷനായി ഒരു ചാനലില്‍ എത്തിയപ്പോഴാണ് സിനിമയിലെ ഉമ്മവെക്കലിനെക്കുറിച്ച് മനസു തുറന്നത്. 

'സംവിധായകന്‍ ആക്ഷന്‍ പറഞ്ഞാല്‍ ക്യാമറക്ക് മുന്നില്‍ മാത്രമെ താന്‍ ചുംബിക്കാറുള്ളൂ. ആകെ മൂന്ന് സിനിമകളിലേ ഞാന്‍ ഉമ്മ വെച്ചിട്ടുള്ളൂ. ലൊക്കേഷനില്‍ നൂറുകണക്കിനാളുകള്‍ നില്‍ക്കുന്നുണ്ടാകും. ആക്ഷന്‍ പറയുമ്പോ ഉമ്മ വെക്കുന്നതാണ്. വലിയ രസമൊന്നുമില്ല.' ടൊവിനോ പറഞ്ഞു. പുതിയ ചിത്രത്തിന്റെ പേരിലെ ഉമ്മയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. പെണ്‍കുട്ടികള്‍ക്ക് എപ്പോഴും തന്റെ ഉമ്മയെപ്പറ്റിയാണ് ചിന്തയെന്നും ചുംബനം എന്ന അര്‍ത്ഥം വരുന്ന ഉമ്മയല്ല അമ്മ എന്ന അര്‍ത്ഥം വരുന്ന ഉമ്മയാണ് പുതിയ ചിത്രത്തില്‍ ഉള്ളത് എന്ന് ടൊവിനോ പറഞ്ഞു.

ചിത്രത്തില്‍ ഉര്‍വശിയും ടോവിനോയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഇതിന് മുന്‍പ് തന്റെ ചിത്രത്തിന് കുറേ നാളുകള്‍ക്ക് ശേഷം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് പറഞ്ഞുകൊണ്ട് ടൊവിനോയിട്ട ഫേയ്‌സ്ബുക് പോസ്റ്റും വൈറലായിരുന്നു. ചിത്രത്തിലുള്ള 'ഉമ്മ' ചുംബനത്തിന്റെ 'ഉമ്മ' അല്ല അമ്മ എന്ന ഉമ്മയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്