ചലച്ചിത്രം

മലയാള സിനിമ ചിത്രീകരണത്തിനിടയിൽ മോശം പെരുമാറ്റം;  ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതിയുമായി കന്നഡ നടി 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ അഭിനയിക്കുന്നതിനിടെ താമസിച്ച ഹോട്ടലിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും അപമാനിച്ചെന്നും ആരോപിച്ച് കന്നഡ നടി അക്ഷത ശ്രീധർ ശാസ്ത്രി.  ‌സംഭവത്തിൽ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ടി. സുനിൽ കുമാറിന് നടി പരാതി നൽകി. 

ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന ‘കൊച്ചിൻ ഷാദി അറ്റ് ചെന്നൈ 03’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹോട്ടൽ ജീവനക്കാരിൽ നിന്ന നടിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. ഹോട്ടൽമുറി വൃത്തിയാക്കാത്തത‌ിനെതിരെ പ്രതികരിച്ചതിനാണ് ജീവനക്കാർ മോശമായി പെരുമാറിയതെന്ന നടി പരാതിയിൽ ആരോപിച്ചു. മുറി വൃത്തിയാക്കാൻ നിങ്ങൾ രാജകുമാരിയല്ലല്ലോയെന്ന് ഹോട്ടൽ റിസപ്ഷനിൽ ഇരുന്നയാൾ തന്നോട് ചോദിച്ചെന്നും ഇതുവരെ താമസിച്ചതിന്റെ പണം നൽകിയില്ലെന്ന്‌ പറഞ്ഞ് അപമാനിക്കുകയായിരുന്നെന്നും നടി പറഞ്ഞു.

സംഭവത്തെക്കുറിച്ച സിനിമയുടെ അണിയറപ്രവർത്തകരോട് സംസാരിച്ചെങ്കിലും അവരും തന്റെ ഭാഗത്തുനിന്നില്ലെന്ന്‌ നടി ആരോപിക്കുന്നു. 
ഇതിന് പിന്നാലെ കേരളാ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാഞ്ഞതിനാലാണ് താൻ ബെം​ഗളൂരുവിലേക്ക് മടങ്ങിയതെന്നും നടി പറഞ്ഞു. ത്രാതക, ഉദ്ദീശ്യ, രാജണ്ണ മേഘ, രാജീവ എന്നീ കന്നഡ സിനിമകളിൽ അക്ഷത പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

AAIM പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ ലത്തീഫ് വടക്കൂട്ട് നിർമ്മിക്കുന്ന ചിത്രമാണ് കൊച്ചിൻ ഷാദി അറ്റ് ചെന്നൈ 03. മഞ്ജിത് ദിവാകർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി