ചലച്ചിത്രം

വക്കീൽ കോട്ടിട്ട് കേസ് വാദിക്കാൻ ബാലചന്ദ്ര മേനോൻ കോടതിയിലേക്ക്; റീൽ അല്ല ഇത് റിയൽ സംഭവം 

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ മാത്രമല്ല ജീവിതത്തിലും വക്കീൽ കുപ്പായം അണിയാനാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ ആ​ഗ്രഹം. കേസുകൾ വാദിക്കാനായി കോടതിയിലെത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴദ്ദേഹം. ഇതിനായി ഇന്നലെ നടന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓൾ ഇന്ത്യ ബാർ എക്സാമിനേഷന് പുതിയ കുട്ടികൾക്കൊപ്പം ബാലചന്ദ്ര മേനോനുമുണ്ടായിരുന്നു. പരീക്ഷയിൽ വിജയിച്ചാൽ  കോടതികളിൽ കേസുകൾ വാദിക്കുന്നതിനുള്ള അനുമതി നേടാനാകും. 

അഭിഭാഷകനാവുകയെന്നത്‌ തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്നും പല കാരണം കൊണ്ടും എൽഎൽബി പരീക്ഷയെഴുത്ത് നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. 2011ൽ അദ്ദേഹം  സന്നത്ത് എടുത്തിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ഉണ്ടെങ്കിലെ കോടതികളിൽ വാദിക്കാൻ സാധിക്കൂ എന്നതുകൊണ്ടാണ് പരീക്ഷയ്ക്കെത്തിയത്. 

ആലുവ ചൂണ്ടി ഭാരതമാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് ബാലചന്ദ്ര മേനോൻ പരീക്ഷയ്ക്കെത്തിയത്. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു പരീക്ഷ. പുതിയ കുട്ടികൾക്കൊപ്പമിരുന്നുള്ള പരീക്ഷ പുത്തൻ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍