ചലച്ചിത്രം

'എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം'; ബിക്കിനി ചിത്രത്തിന് കീഴെ സദാചാരം പഠിപ്പിക്കാന്‍ വന്നവര്‍ക്ക് മറുപടിയുമായി സാമന്ത

സമകാലിക മലയാളം ഡെസ്ക്

ബിക്കിനി ചിത്രം ആര് പോസ്റ്റ് ചെയ്താലും അവരെ സദാചാരം പഠിപ്പിക്കാന്‍ ഒരു കൂട്ടം സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തും. ഇത്തവണ ക്ലാസ് കിട്ടിയത് തെന്നിന്ത്യന്‍ സുന്ദരി സാമന്തയ്ക്കായിരുന്നു. താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിന് താഴെ തെറിവിളിയുമായി നിരവധി പേരാണ് എത്തിയത്. എന്നാല്‍ ഇവര്‍ക്കെല്ലാം രൂക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് അക്കിനേനി കുടുംബത്തിലെ മരുമകള്‍. 

അക്കിനേനി കുടുംബത്തിലെ പെണ്ണ് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും ഇത് സംസ്‌കാരത്തിന് നിരക്കാത്തതാണെന്നുമുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ വന്ന് നിറഞ്ഞതോടെയാണ് മറ്റൊരു പോസ്റ്റിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. എന്റെ നിയമങ്ങള്‍ എഴുതുന്നത് ഞാനാണ്. എന്റെ നിയമം നിങ്ങള്‍ എഴുതേണ്ട, നിങ്ങള്‍ നിങ്ങളുടേത് തന്നെ എഴുതിയാല്‍ മതി എന്നാണ് സാമന്ത പറഞ്ഞത്.

മുന്‍പത്തെ പോസ്റ്റിലെ ആക്രമണത്തിനുള്ള മറുപടിയാണെന്ന് താരം വ്യക്തമായി പറയുന്നുണ്ട്. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നത് ചെയ്യാന്‍ സാധിക്കുന്നവളാണ് ശക്തയായ സ്ത്രീ എന്ന ക്വോട്ടിനൊപ്പമായിരുന്നു മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍