ചലച്ചിത്രം

അത് തന്റെ പരിധിക്ക് പുറത്താണ്; ആമി നിര്‍മ്മാതാവിന്റെ സ്വത്താണെന്നും കമല്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആമി'യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപത്രക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് സംവിധായകന്‍ കമല്‍. ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. 'റീല്‍ ആന്‍ഡ് റിയല്‍' സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നും കമല്‍ പറഞ്ഞു.


'ആമി'യുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപണമുണ്ടായിരുന്നു. നെഗററ്റീവ് റിവ്യൂകള്‍ 'റീല്‍ ആന്‍ഡ് റിയല്‍' സിനിമയുടെ ആവശ്യപ്രകാരമാണ് ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന സന്ദേശം.

ഇന്നലെ ഉച്ചമുതലാണ് നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍മീഡിയയില്‍ നിന്നു നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സംവിധായകന്‍ വിനോദ് മങ്കര തന്റെ ഫെയ്‌സ്ബുക്കില്‍ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്.തുടര്‍ന്നാണ് കൂടുതല്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് റിവ്യൂകള്‍ നീക്കം ചെയ്തതായുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പെന്‍ഷന്‍ പ്രായം 65 വയസ്സായി ഉയര്‍ത്തണം; ഏറ്റവും ബഹുമാനം തോന്നിയ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍: കെ എം ചന്ദ്രശേഖര്‍