ചലച്ചിത്രം

ഓവറാക്കിയാല്‍ ഞങ്ങള്‍ ട്രോളാക്കും; പ്രിയയുടെ പുരികമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം

സമകാലിക മലയാളം ഡെസ്ക്

മര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒരു അഡാറ് ലൗ' പുറത്ത് ഇറങ്ങുന്നതിന് മുന്‍പേ തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പാട്ടിലെ ഒരു രംഗം കൊണ്ട് സോഷ്യല്‍ മീഡിയ കയ്യടിക്കിയിരിക്കുകയാണ് പുതുമുഖ നായികയായ പ്രിയ വാര്യര്‍ എന്ന തൃശൂരുകാരി. 

ട്വിറ്ററിലും ഫേസ്ബുക്കിലും താരത്തിനെ കളിയാക്കിയിട്ടുള്ള ട്രോളുകള്‍ തട്ടിതടഞ്ഞ് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രിയ പാട്ട് രംഗത്തിനിടക്ക് തന്റെ സഹപാഠിയെ നോക്കി ഒരു കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് വയറലായിരിക്കുന്നത്. 

ഹാസ്യനടന്‍മാരെ വെച്ചുള്ള ട്രോളുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്. എന്നാല്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തമായി രാഷ്ട്രീയ നേതാക്കളെ വെച്ചുള്ള രസകരമായ ചില ട്രോളുകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. മോദി, ട്രംപ്, കെജ്‌രിവാള്‍ തുടങ്ങിയവരൊക്കെ പ്രിയക്കൊപ്പമെത്തി ആളുകളെ ചിരിപ്പിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു