ചലച്ചിത്രം

'എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു'; കാമുകന്മാര്‍ക്ക് വാലന്റൈന്‍സ് ഡൈ സ്‌പെഷ്യല്‍ താക്കീതുമായി കാളിദാസ്

സമകാലിക മലയാളം ഡെസ്ക്

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് നടന്‍ കാളിദാസ് ജയറാം എത്തിയിരിക്കുന്നത്. അതും അമ്മ പാര്‍വതിയുടെ വാക്കുകള്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വാലന്റൈന്‍സ് ദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അമ്മയുടെ ചിത്രത്തിലെ രംഗം പങ്കുവെച്ചത്. കാമുകന്മാര്‍ രണ്ട് വട്ടം ആലോചിച്ചതിന് ശേഷം പ്രണയം പറഞ്ഞാല്‍ മതിയെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കാളിദാസ് നല്‍കുന്നത്. 

അക്കരെഅക്കരെഅക്കരെ എന്ന ചിത്രത്തില്‍ പാര്‍വതിയോട് ശ്രീനിവാസന്‍ തന്റെ ഇഷ്ടം അറിയിച്ചതിന് ശേഷമുള്ള ഭാഗമാണ് കാളിദാസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹാപ്പി വാലന്റൈന്‍സ് ഡേ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. എന്തായാലും കാളിദാസിന്റെ വ്യത്യസ്തമായ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

ഇഷ്ടത്തിന് ഒരു അര്‍ത്ഥമേ ഉള്ളൂ? ഒരു സഹോദരനെപ്പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ... എന്ന് പാര്‍വതിയുടെ കഥാപാത്രമായ സേതുലക്ഷ്മി പറയുമ്പോല്‍ വിജയന്റെ മറുപടിയുണ്ട്. കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്ന് പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു. പ്രേമിക്കുന്ന എല്ലാ കാമുകന്മാര്‍ക്കുമുള്ള താക്കീതാണ് ഈ ഡയലോഗ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും