ചലച്ചിത്രം

'ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട് പക്ഷേ അഡാര്‍ ലൗ കഴിഞ്ഞിട്ടേ ഒള്ളൂ എന്തും'; ആഗസ്റ്റ് വരെ മറ്റ് സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയ വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ ആദ്യ ചിത്രമായ ഒരു അഡാര്‍ ലൗവിന്റെ ചിത്രീകരണം കഴിയാതെ മറ്റ് സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയ വാര്യര്‍. പല ഇന്റസ്ട്രിയില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ അഡാര്‍ ലൗവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതു വരെ മറ്റ് സിനിമകളുടെ ഭാഗമാകാനാവില്ലെന്നാണ് യുവ നടി പറയുന്നത്. ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നത്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ പറഞ്ഞു. 

പ്രിയയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ആദ്യം തന്നെ നിങ്ങള്‍ ഓരോരുത്തരോടും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാന്‍ എത്തിയതായിരുന്നു. വൈറലായി മാറിയ 'കണ്ണിറുക്കലിന്റെയും' 'ഗണ്‍ കിസ്സിന്റെയും' മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്‌പോട്ടില്‍ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകന്‍ ഒമര്‍ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ ഉഛജ സിനു സിദ്ധാര്‍ത്ഥ്, മ്യൂസിക്ക് ഡയറക്ടര്‍ ഷാന്‍ റഹ് മാന്‍ തുടങ്ങിയ എല്ലാ ടെക്‌നീഷ്യന്‍സിനും കോ ആക്ടെര്‍സിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.

പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫേര്‍സ് വരുന്നുണ്ട്. ആഗസ്ത് വരെ, 'ഒരു അഡാര്‍ ലവ്'  ന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ല. ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. കഴിവുള്ള എന്നാല്‍ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടന്‍മാര്‍ ഉണ്ട്. അവര്‍ക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടുതല്‍ ഓഡിഷനുകള്‍ ഉണ്ടാവട്ടെ! ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായ നന്ദി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു