ചലച്ചിത്രം

സനുഷയെ ആക്രമിച്ച പ്രതിയുടെ ജാമ്യാപേക്ഷ തള്ളി; ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ട്രെയിനില്‍വച്ച് നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി കന്യാകുമാരി സ്വദേശി ആന്റോ ബോസിന്റെ  ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി തള്ളി. 

ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്ക്യൂഷന്റെ  വാദം കോടതി അംഗീകരിച്ചു. 

ഫെബ്രുവരി ഒന്നിനാണ് സനുഷക്ക് നേരെ ആക്രമണം നടന്നത്. മാവേലി എക്‌സ്പ്രസില്‍ എ.സി. കോച്ചില്‍ യാത്ര ചെയ്യുമ്പോള്‍ ഇയ്യാള്‍ സനുഷയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സനുഷ തന്നെയാണ് പ്രതിയെ പിടികൂടിയതും പിന്നീട് മറ്റു യാത്രക്കാരുടെ സഹായത്തോടെ തൃശ്ശൂര്‍ റെയില്‍വേ പൊലീസിന് കൈമാറിയതും. വെള്ളിയാഴ്ച തൃശ്ശൂര്‍ ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട് കോടതിയില്‍ സനുഷയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി