ചലച്ചിത്രം

'എന്റെ പൊറോട്ട ഓകെ അല്ലേ ചേട്ടാ'; അഭിനയത്തില്‍ മാത്രമല്ല പൊറോട്ടയടിയിലും നിമിഷ സൂപ്പറാ

സമകാലിക മലയാളം ഡെസ്ക്

നല്ല ചൂട് പൊറോട്ട കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ വളരെ കുറവാണ്. എന്നാല്‍ മലയാളികളുടെ പ്രീയപ്പെട്ട നടി നിമിഷ സജയന് ചൂട് പൊറോട്ട തിന്നാല്‍ മാത്രമല്ല അത് ഉണ്ടാക്കാനും ഇഷ്ടമാണ്. പൊറോട്ട അടിക്കാനുള്ള താരത്തിന്റെ ആഗ്രഹം എന്തായാലും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വെളിച്ചെണ്ണ തേച്ച് കൈകൊണ്ട് നിമിഷ പൊറോട്ട പരത്തി എടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

ഒരു ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് പൊറോട്ട പരത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരത്തി കഴിഞ്ഞ ശേഷം അടുത്തു നില്‍ക്കുന്നവരോട് ഇത് ഓകെ അല്ലേ എന്ന് താരം ചോദിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ചുട്ടെടുത്ത ശേഷം പൊറോട്ടയെ അടിച്ചെടുക്കാന്‍ നിമിഷ തയാറായില്ല. കൈ പൊള്ളും എന്ന് പറഞ്ഞ് സാഹസികയില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

എന്തായാലും നിമിഷയുടെ പൊറോട്ട അടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നന്നായി അഭിനയിക്കാന്‍ മാത്രമല്ല പൊറോട്ട പരത്താനും തനിക്ക് പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ. ഇതിന് മുന്‍പ് ഷൂട്ടിംഗ് ലൊക്കേഷനില്‍ അനുശ്രീ ദോശ ചുടുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. 

തെണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ നായികയായെത്തിയ നിമിഷ രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ വ്യക്തമായ സ്ഥാനം നേടിക്കഴിഞ്ഞു. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നിമിഷ ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു