ചലച്ചിത്രം

സസ്‌പെന്‍സ് രംഗങ്ങള്‍ കുത്തിനിറച്ച് രണത്തിന്റെ രണ്ടാം ടീസര്‍

സമകാലിക മലയാളം ഡെസ്ക്

വാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് രണം. ചിത്രത്തിന്റെ രണ്ടാം ടീസറും പുറത്തിറങ്ങി. പൃഥ്വിയുടെ കലിപ്പ് ലുക്ക് ആണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. “Sometimes..you don’t have a choice!” എന്ന കാപ്ഷനോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

നിര്‍മ്മല്‍ സഹദേവ് തന്നെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായികാ വേഷത്തിലെത്തുന്നത്. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും വിദേശ സിനിമാ പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്. 

ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രം നിര്‍മിക്കുന്നത് ആനന്ദ് പയ്യന്നൂരും റാണിയും ചേര്‍ന്നാണ്. പൃഥ്വിരാജിന്റെ കൂടെ റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്