ചലച്ചിത്രം

'എന്റെ വലംകയ് അറിയാനാവുന്നില്ല', ആശുപത്രിയില്‍ നിന്നും മാധവന്‍

സമകാലിക മലയാളം ഡെസ്ക്

ആരാധകരുടെ ഇഷ്ടത്തിന്റെ കാര്യത്തില്‍ മറ്റ് പല സിനിമാ താരങ്ങളേയും പിന്നിലാക്കും മാധവന്‍. ഒരു ഫോട്ടോ മാഡി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടാല്‍ തന്നെ ലഭിക്കുന്ന പ്രതികരണങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്. എന്നാലിപ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് മാധവന്‍ തന്റെ ആശുപത്രി കിടക്കയില്‍ നിന്നുമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. 

തോളിന് ശസ്ത്രക്രീയയ്ക്ക് വിധേയമായതിന് ശേഷമായിരുന്നു മാധവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. തോളിന് ശസ്ത്രക്രീയ കഴിഞ്ഞു. പോരാളി മടങ്ങിയെത്തി..എന്റെ വലംകയ് തിരിച്ചറിയാനാവുന്നില്ല എന്നായിരുന്നു ആശുപത്രിയില്‍ നിന്നുമുള്ള ഫോട്ടോയ്‌ക്കൊപ്പം മാധവന്‍ കുറിച്ചത്. 

വേഗം സുഖം പ്രാപിക്കട്ടെ എന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്. മകന് വേണ്ട അവയവത്തിനായി നിസഹായനായ പിതവ് നടത്തിയ പോരാട്ടങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി നില്‍ക്കുന്നതിന് ഇടയിലാണ് ശസ്ത്രക്രീയയ്ക്ക് വിധേയനായെന്ന് താരം ആരാധകരെ അറിയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു