ചലച്ചിത്രം

ഇന്ത്യക്കാരേക്കാള്‍ ദംഗലിനെ ആഘോഷിച്ചത് ചൈനക്കാര്‍; ഐഎംഡിബി റാങ്കിങ് തെളിവ്‌

സമകാലിക മലയാളം ഡെസ്ക്

റെക്കോര്‍ഡുകള്‍ തീര്‍ത്തായിരുന്നു ആമിര്‍ ഖാന്റെ ദംഗല്‍ കടന്നു പോയത്. റെക്കോര്‍ഡുകളുടെ പെരുമഴ ഇന്ത്യയില്‍ മാത്രമായിരുന്നില്ല എന്നതാണ് ദംഗലിനെ മറ്റ് ബോളിവുഡ് സിനിമകളില്‍ നിന്നും വേറിട്ടു നിര്‍ത്തിയത്.

ചൈനയില്‍ ആയിരം കോടി കളക്ഷന്‍ റെക്കോര്‍ഡ് തീര്‍ത്ത ദംഗല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ മറ്റൊരു നേട്ടം കൂടിയുണ്ട് ദംഗലിന് പറയാന്‍. ചൈനീസ് ഐഎംഡിബിയുടെ സര്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ദംഗലാണെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യയ്ക്കും, ചൈനയ്ക്കും പുറമെ അമേരിക്ക, ഓസ്‌ട്രേലിയ, തായ്വാന്‍ എന്നീ രാജ്യങ്ങളിലും ദംഗല്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. 2016 ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായിട്ടായിരുന്നു നിതീഷ് തിവാരി സംവിധാനം ചെയ്ത മഹാവീര്‍ സിങ് ഫഗോട്ടിന്റെ കഥ പറഞ്ഞ ആമിറിന്റെ ദംഗല്‍ തീയറ്ററിലേക്ക് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു